തൊടുപുഴ: കഴിഞ്ഞ ഒന്നര മാസത്തിലേറെയായി മണിപ്പൂരിൽ കലാപം നിയന്ത്രണാതീതമായി തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ടും കലാപം അവസാനിപ്പിച്ച് വടക്കുകിഴക്കൻ മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് UDF ജില്ലാ കമ്മിറ്റി തൊടുപുഴയിൽ ഐക്യദാർഢ്യ ധർണ നടത്തിയത്.
യു ഡി എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം തൊടുപുഴ ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ ധർണ പിെ ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് ജില്ലാ കൺവീനർ എം ജെ ജേക്കബ് മണിപ്പൂർ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചടങ്ങിൽ പ്രതിഞ്‌ജ ചൊല്ലിക്കൊടുത്തു.
യുഡിഎഫ് നേതാക്കളായ കെ എം എ ഷുക്കൂർ, ഫ്രാൻസിസ് ജോർജ്, എസ്. അശോകൻ, പി ജെ അവിര, എം മോനിച്ചൻ, വി എൻ സീതി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments
0 comment