ജലാൽ മുപ്പത്തടം: മുപ്പത്തടം. :ഗവ:ഹയർ സെക്കന്ററി സ്ക്കൂളിൽ ജൂൺ 21യോഗാ ദിനം സമുചിതമായി ആചരിച്ചു. യോഗാദിനത്തോടനുബന്ധിച്ച് സ്ക്കൂൾ അസംബ്ലീ ഹാളിൽ കുട്ടികൾ അണിനിരന്ന് യോഗാ പരിശീലനം നടത്തി. വിദ്യാലയത്തിലെ SPC യൂണിറ്റിന്റെ സംയുക്ത ആഭിമുഖ്യത്തിലാണ് യോഗാ ദിനം ആചരിച്ചത്. പ്രശസ്ത യോഗാ ചാര്യ ശ്രീമതി വിജയമ്മ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് യോഗാ പരിശീലനത്തിന് നേതൃത്വം നല്കുകയും ചെയ്തു. യോഗയുടെ പ്രാധാന്യത്തെ കു റിച്ചും, നിത്യജീവിതത്തിൽ യോഗയുടെ ആവശ്യകതയെ കുറിച്ചും ഉദ്ഘാടക കുട്ടികൾക്ക് അവബോധം നല്കുകയുണ്ടായി. വിദ്യാർത്ഥികളുടെ യോഗയോടുള്ള താത്പ്പര്യവും, പരിശീലന നേതൃത്വവും പരിപാടിയെ ആകർഷകമാക്കി. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എമിലി സെബാസ്റ്റിൻ പ്രസ്തുത പരിപാടിക്ക് സ്വാഗതം ആശംസിച്ചു. ബിനാനിപുരം ASI ശ്രീ ഹരി, സീനിയർ അദ്ധ്യാപിക ശ്രീമതി സ്മിത കോശി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി മായ കെ നായർ , CP0 ശ്രീമതി ഹസീന പി.ഐ. ACPO ശ്രീമതി ഡോ.കെ ദീപ എന്നിവരുo ചടങ്ങിൽ സന്നിഹിതരായിരുന്നു.
Comments
0 comment