മൂവാറ്റുപുഴ നിർമ്മല കോളേജിലെ കോമേഴ്സ് സെൽഫ് ഫൈനാൻസിങ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സമൂഹത്തിൽ അറിഞ്ഞോ അറിയാതെയോ ലഹരിക്കടിമപ്പെട്ട് പോകാൻ ഇടയുള്ള പുത്തൻ തലമുറയുടെ മനസ്സിൽ,ലഹരി വ്യക്തികൾക്കും കുടുംബത്തിനും സമൂഹത്തിനും വിപത്താണ് എന്ന സന്ദേശം പകരുന്നതിൻ്റെ ഭാഗമായി വിദ്യാർഥികളുടെ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.
കോളജ് ബർസാർ Rev.ഫാദർ ജസ്റ്റിൻ കണ്ണാടൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി, കോമേഴ്സ് സെൽഫ് ഫൈനാൻസിംഗ് മേധാവി യുടെ നേതൃത്വത്തിൽ, ഡിപ്പാർട്ട്മെന്റിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് ആരംഭിച്ച സൈക്കിൾ റാലി,പ്രിൻസിപ്പൽ Prof. Dr.K.V . തോമസ് ഫ്ളാഗ് ഓഫ് ചെയ്തു.ഈ ഒരു സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി മൂവാറ്റുപുഴ സെൻട്രൽ മാൾനു മുന്നിൽ ഫ്ലാഷ് മോബും, മൂകാഭിനയവും സംഘടിപ്പിച്ചു.ലഹരി വിരുദ്ധ ദിനത്തോട് ഉണ് അനുബന്ധിച്ച് കഴിഞ്ഞവർഷം നടത്തിയ മാരത്തൺ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
Comments
0 comment