menu
മൂവാറ്റുപുഴ ഉപജില്ല സ്കൂൾ കലോത്സവം വാളകം മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി
മൂവാറ്റുപുഴ ഉപജില്ല സ്കൂൾ കലോത്സവം വാളകം മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി
349
views
മമൂവാറ്റുപുഴ:

മൂവാറ്റുപുഴ ഉപജില്ല വിദ്യാഭ്യാസ കലോത്സവത്തിന് വാളകം മാർ സ്റ്റീഫൻ ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കം. മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിന് വാളകം പഞ്ചായത്ത് പ്രസിഡൻ്റ് എബ്രഹാം കെപി അധ്യക്ഷത വഹിച്ചു. രാവിലെ  10 ന് മൂവാറ്റുപുഴ എഇഒ കെവി ബെന്നി  പതാക ഉയർത്തി കലോത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഇന്നലെയും ഇന്നുമായി രചനാ മത്സരങ്ങൾ നടന്നു.പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡൻ്റ് മാർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഇഎഇ.സ്കൂൾ മാനേജർ റവ.ഫാ. തോമസ് മാളിയേക്കൽ  കലോത്സവ സന്ദേശം നൽകി .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് . കെ.ജി.രാധാകൃഷ്ണൻ ലോഗോ ഡിസൈൻ ചെയ്ത വിദ്യാർത്ഥിക്കും  സകൗട്ട് ആൻ്റ് ഗൈഡ് ലോങ് സർവീസ് സംസ്ഥാന പുരസ്കാരം നേടിയ എൽദോ കുര്യാക്കോസിനെയും ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോൾസി എൽദോസ് , ജില്ലാ പഞ്ചായത്ത് അംഗംഷാൻ്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രമ രാമകൃഷ്ണൻ, സാറാമ്മ ജോൺ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസ്സി എൽദോസ് എന്നിവർ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations