
മൂവാറ്റുപുഴ:
മൂവാറ്റുപുഴ ഉപജില്ല കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന്തിരുവാതിര, നാടോടിനൃത്തം,ഒപ്പന, സംഘനൃത്തം കൂടാതെ വട്ടപ്പാട്ട്,ദഫ്മുട്ട്,കോൽക്കളി, തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങൾ വേദികളിൽ നടന്നു. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തത്തിൽ മൂവാറ്റുപുഴ ഗവൺമെൻറ് മോഡൽ ഹൈസ്കൂളിലെ അപൂർബ വിശ്വാസ് ഒന്നാം സ്ഥാനം നേടി. അതിഥിതൊഴിലാളിയുടെ മകനായ അപൂർബഎട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.കഥാപ്രസംഗം,മോണോ ആക്ട്, നാടൻ പാട്ട് തുടങ്ങിയവയും സംസ്കൃതോത്സവവും വേദികളിൽ നടന്നു.നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെ കലോത്സവത്തിൻ്റെ തിരശീല വീഴും.
Comments
0 comment