കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തങ്കളം - കാക്കനാട് നാലുവരിപാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു
പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ശോഭാ വിനയൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം.എം.അലി, എൻ.ബി.ജമാൽ, ബ്ലോക്ക് പഞ്ചായത്തംഗം എം.എ.മുഹമ്മദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ.നാസ്സർ, ബീന ബാലചന്ദ്രൻ, ഷഹന അനസ്സ്, നൂർജാമോൾ ഷാജി, സുലൈഖ ഉമ്മർ, അസി.സെക്രട്ടറി മനോജ്.കെ.പി, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ ,തൊഴിലുറപ്പ് പ്രവർത്തകർ, ഗ്രാമ പഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ്, എൻ.സി.സി,പൊലീസ് കേഡറ്റ് വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ, യുവജന സന്നദ്ധരംഗത്തെ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Comments
0 comment