menu
നഗരസഭ ഡംപിംഗ് യാർഡിൽ ഇടേണ്ട മാലിന്യം മത്സ്യ മാർക്കറ്റ് കെട്ടിടത്തിൽ നിക്ഷേപിക്കണ്ടയെന്ന്: സി പി ഐ എം മൂവാറ്റുപുഴ നോർത്ത് ലോക്കൽ കമ്മറ്റി
നഗരസഭ ഡംപിംഗ് യാർഡിൽ ഇടേണ്ട മാലിന്യം മത്സ്യ മാർക്കറ്റ് കെട്ടിടത്തിൽ നിക്ഷേപിക്കണ്ടയെന്ന്: സി പി ഐ എം മൂവാറ്റുപുഴ നോർത്ത് ലോക്കൽ കമ്മറ്റി
277
views
മൂവാറ്റുപുഴ:

മൂവാറ്റുപുഴ നഗരസഭയുടെ ഡംപിംഗ് യാർഡിൽ നിക്ഷേപിയ്ക്കേണ്ട മാലിന്യം മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തെആധുനിക മത്സ്യ മാർക്കറ്റ് കെട്ടിടത്തിൽ നിക്ഷേപിയ്ക്കുന്നത് അവസാനിപ്പിയ്ക്കണമെമെന്ന് സിപിഐ എം മൂവാറ്റുപുഴ നോർത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.ഡംപിംഗ് യാർഡിൽ മാലിന്യംതള്ളുന്നത് മൂലംദുർഗന്ധവും മലിന ജല മൊഴുകുന്നതും പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇവിടെ മാലിന്യവുമായെത്തുന്ന വാഹനങ്ങൾനാട്ടുകാർ തടയുകയാണ്. ഇതേ തുടർന്നാണ് നഗരസഭമാലിന്യം മത്സ്യ മാർക്കറ്റിൽ നിക്ഷേപിയ്ക്കുന്നത്. ഇത് രോഗം പടർത്തുവാൻ കാരണമാകും. ഇത് അവസാനിപ്പിയ്ക്കണമെന്നുംനഗരസഭ പ്രദേശത്ത് ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കണമെന്നും സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതി നടപ്പാക്കണമെന്നും സിപിഐഐ എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations