
:നഗരസഭ വനിതാ അംഗം ലൈല ഹനീഫ നഗരസഭാ ഓഫീസ് കവാടത്തിനു മുൻപിൽ സമരമാരംഭിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർ മാൻ പി.എംഅദ്ബുൽ സലാമിന്റെ രാജിആവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ ദിവസം കൗൺസിൽ ഹാളിൽ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം അബ്ദുൽ സലാം ലൈല ഹനീഫയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്. അബ്ദുൽ സലാമിനെതിരെ നഗരസഭാ സെക്രട്ടറിക്കും, ചെയർമാനും, മൂവാറ്റുപുഴ പൊലീസ് ഡി വൈ എസ് പിക്കും ലൈല ഹനീഫ പരാതി നൽകിയിരുന്നു.സമരത്തിന് സി പി ഐ മണ്ഡലം കമ്മിറ്റി, ഏ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി, സി പി ഐ മഹിളാ കമ്മിറ്റി, സി പി ഐ നഗരസഭാ പ്രതിനിധികൾ എന്നിവർ സമരത്തിന്ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സി പി ഐമണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ, ഏ ഐ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം കെ.എ നവാസ് ഏ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ.അജിത്, സി പി ഐ മഹിളാ കമ്മിറ്റി പ്രസിഡന്റ് പുഷ്പ, സി പി ഐലോക്കൽ കമ്മിറ്റി അംഗങ്ങൾ ഇബ്രാഹിം കരീം, സിപിഐ അംഗങ്ങളായപിവി രാധാകൃഷ്ണൻ, മീരാകൃഷ്ണൻ(സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ), ഫൗസിയ അലി എന്നിവർ സമരത്തിൽ പങ്കെടുത്തു.
Comments
0 comment