ഓട്ടോറിക്ഷ തടഞ്ഞുനിർത്തി തട്ടുകടനടത്തുന്നയാളെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അങ്കമാലി കുന്ന് ഭാഗത്ത് തെറ്റയിൽ വീട്ടിൽ ജോസഫി (പോപ്പി 36) നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
കുന്നു ഭാഗത്തെ റെജി എന്നയാളെയാണ് വധിക്കാൻ ശ്രമിച്ചത്. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിക്കു സമീപം തട്ട്കട നടത്തുന്ന റെജി പുലർച്ചെ ഒന്നരയോടെ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. നിരവധി കേസുകളിലെ പ്രതിയും അങ്കമാലി സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടയാളുമാണ് ജോസഫി.. ഇൻസ്പെക്ടർ പി.എം ബൈജുവിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments
0 comment