menu
പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ മയക്കുമരുന്ന് ശേഖരം
പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ മയക്കുമരുന്ന് ശേഖരം
0
241
views
ജലാൽ മുപ്പത്തടം : നെടുമ്പാശ്ശേരി നാട്ടുകാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ മയക്കുമരുന്ന് ശേഖരം. 22 എൽ.എസ്.ഡി സ്റ്റാമ്പ് , പതിമൂന്നര ഗ്രാം എം.ഡി.എം.എ , 796 ഗ്രാം കഞ്ചാവ് എന്നിവയാണ് നെടുമ്പാശേരി പോലീസ് കാറിൽ കണ്ടെത്തിയത്

    സംഭവവുമായി ബന്ധപെട്ട് കാറിന്റെ ഉടമ ശ്രീമൂലനഗരം കണയാംകുടി അജ്നാസ് (27) നെ അറസ്റ്റ് ചെയ്തു. നായത്തോട് കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപെട്ട് നാട്ടുകാരും ഇയാളും തമ്മിൽ വാക്കുതർക്കമുണ്ടായി. എസ്.ഐ എസ്.ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തി. അജ്‌നാസ് നേരത്തെ ഒരു മയക്ക്മരുന്ന് കേസിലെ പ്രതിയായിരുന്നു. അന്ന് അറസ്റ്റ് ചെയ്തത് ശിവപ്രസാദിന്റെ നേതൃത്വ ലായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ പോലീസ് വാഹന മുൾപ്പടെ നെടുമ്പാശേരി സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ വച്ച് വാഹനം തുറന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാർ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച നിലയിലായിരുന്നു. എ.എസ്.ഐ കെ.എം ഷിഹാബ്, സി.പി.ഒ ആന്റണി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations