സെൻട്രൽ ക്ലബ് മുവാറ്റുപുഴയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മാർക്കറ്റ് പ്രീമിയർ ലീഗ് സീസൺ വൺ ലഹരി വിരുദ്ധ ദിനത്തിൽ റോഡ് ഷോയോടു കൂടി തുടക്കം കുറിച്ചു കൊണ്ട് ആരോഗ്യ സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് കൗൺസിലർമാരയ നിസ അഷറഫ്, ഫൗസിയ അലിയും ചേർന്ന് ജെഴ്സി കൈമാറുകയും ചെയ്തു. രണ്ടാർ കര/ സ്പോർട്ട് സിറ്റി ടർഫ് കോർട്ടിൽ നാളെ രാത്രി 10 മണിക്ക് ആരംഭിക്കുന്ന സെമി ഫൈനലിൽ ഫാഞ്ചാസ് ടീമഗങ്ങൾ നേർക്ക് നേർ ഏറ്റുമുട്ടുന്നു. ആദ്യ കളിയിൽ മരക്കാർ എഫ്സിയും, കോസ്റ്റൽ എഫ്സിയേയും നേരിടും. രണ്ടാമത്തെ സെമി ഫൈനലിൽ ബി.എം മാഡ്രിഡ് എഫ് സിയും, വിന്നേഴ്സ് എഫ് സിയും നേരിടുമെന്ന് സംഘാടകർ അറിയിച്ചു.
Comments
0 comment