എറണാകുളം: പൂവച്ചൽ ഖാദർ മലയാള ഗാന രംഗത്ത് വർഷങ്ങൾ തിളങ്ങി നിന്ന രചന വൈഭവത്തെ അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നെന്ന് കവി കാനേഷ് പൂനൂർ. വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പൂവച്ചൽ ഖാദർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
. ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വൈക്കം മുഹമ്മദ് ബഷീർ മലയാള പഠന കേന്ദ്രം ചെയർമാൻ ജസ്റ്റിസ് പി കെ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ കെ വനജ അനുസ്മരണ പ്രഭാഷണം നടത്തി. മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനരചന നടത്തിയിട്ടുള്ള പൂവച്ചൽ ഖാദർ ഒരു വർഷം മാത്രം 150 ഓളം മലയാള സിനിമകൾക്ക് ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ലളിത ജീവിതത്തിനു ഉടമയായിരുന്ന മഹാകവിയായിരുന്നു പൂവച്ചൽ ഖാദർ എന്ന് ഡോക്ടർ വനജ അനുസ്മരിച്ചു. അഡ്വക്കേറ്റ് ഇബ്രാഹിം ഖാൻ, ജോഷി ജോർജ്, മുഹമ്മദ് റഹ്മത്തുല്ല എന്നിവർ സംസാരിച്ചു.
Comments
0 comment