menu
സബ്‌ജില്ലാ അറബിക് സാഹിത്യോത്സവം മൈലൂർ സ്കൂളിന് തിളക്ക വിജയം
സബ്‌ജില്ലാ അറബിക്  സാഹിത്യോത്സവം  മൈലൂർ സ്കൂളിന് തിളക്ക വിജയം
1
359
views
കോതമംഗലം സബ്‌ജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവത്തിൽ മൈലൂർ മുസ്ലിം
എ ൽപി & യുപി സ്കൂളിന് തിളക്ക വിജയം .എ ൽപി വിഭാഗത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും ഈ സ്കൂളിലെ വിദ്യാർഥികൾ എ ഗ്രേഡോടെ മിന്നും പ്രകടനം കാഴ്ചവെച്ചു .കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കന്ററി സ്കൂളിൽ ഇന്നലെ അവസാനിച്ച മേളയിലാണ് മുഴുവൻ പോയിന്റും നേടി ഇരുപതാം വർഷവും ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചത്.

പകുതിയിലധികവും ഇനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികളാണ് ഒന്നാം സ്ഥാനത്തെത്തിയത് .സാഹിത്യോത്സവത്തിൽ പ്രധാന ഇനങ്ങളായ അറബിക് സംഘ ഗാനം ,പദ്യംചൊല്ലൽ , ക്വിസ്സ് , മറ്റു രചന മത്സരങ്ങൾ എന്നിവയിൽ ഒന്നാം സ്ഥാനത്തെത്തി.ചരിത്ര വിജയം നേടിയ കുട്ടികളെയും പരിശീലനം നൽകിയ അദ്ധ്യാപകരെയും സ്കൂൾ പി ടി എ പ്രത്യേകം അനുമോദിച്ചു.പ്രസിഡൻ്റ് അബൂബക്കർ മാങ്കുളം അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ജോസ് മാനുവൽ സ്വാഗതവും, മാനേജർ യൂസഫ് ഫ് മുളാട്ട് അനുമോദന പ്രസംഗംവും നടത്തി. അദ്ധ്യാപകരായ അലിയാർ , ഗോപകുമാർ എന്നിവർ സംസാരിച്ചു.പരിശീലനം നൽകിയ സ്കൂളിലെ അറബിക് അദ്ധ്യപകരായ ഇൽയാസ് , അബ്ദുൽ സലിം ,സർജ ,തസ്‌നി എന്നിവരെ പ്രത്യേകം അനുമോദിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations