menu
സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച ഓഫ് ഇന്ത്യ ആരാധനാലയത്തിൻറെ പ്രതിഷ്ഠാ ശുശ്രൂഷയും പൊതുസമ്മേളനവും നടന്നു.
സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച ഓഫ് ഇന്ത്യ ആരാധനാലയത്തിൻറെ പ്രതിഷ്ഠാ ശുശ്രൂഷയും  പൊതുസമ്മേളനവും നടന്നു.
0
292
views
കോതമംഗലം : കോട്ടപ്പടി കുത്തുകുഴങ്ങര സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച ഓഫ് ഇന്ത്യ മേയ്ക്കപ്പാല ഇടവകയുടെ പുതുതായി പണികഴിപ്പിച്ച ആരാധനാലയത്തിൻറെ പ്രതിഷ്ഠാ ശുശ്രൂഷയും പൊതുസമ്മേളനവും നടന്നു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്‌ഘാടനം നിർവ്വഹിച്ചു

.ബിഷപ്പ് റൈറ്റ് റവ. ഡോ എബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു. ബിഷപ്പ് മോസ്റ്റ് റവ  ഡോ തോമസ് എബ്രഹാം മുഖ്യപ്രഭാഷണവും, ബിഷപ്പ് ഡോ റ്റി സി ചെറിയാൻ അനുഗ്രഹീത പ്രഭാഷണവും നടത്തി . എൽദോസ്  കുന്നപ്പിള്ളി എം എൽ എ ,സഭ സെക്രട്ടറി റവ എബ്രഹാം ജോർജ് , വൈദീക ട്രസ്റ്റി റവ.  പി ടി  മാത്യു,പഞ്ചായത്ത്  പ്രസിഡന്റുമാരായ  മിനി ഗോപി , ശിൽപ സുധീഷ്, വാർഡ് മെമ്പർമാരായ ബിജി പി ഐസക്ക് ശ്രീജ ഷിജോ , കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ , കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ നാരായണൻ നായർ , സുവിശേഷപ്രവർത്തന ബോർഡ് സെക്രട്ടറിയും നോർത്ത് കേരള ഡയോസിസ് വൈസ് പ്രസിഡന്റുമായ റവ മോൻസി വർഗീസ്, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ അനീഷ് മാത്യു, സൺഡേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ സജി എബ്രഹാം, മുൻ വികാരിമാരുടെ പ്രതിനിധി റവ ജോൺ മാത്യു, കീഴില്ലം സെന്റർ പ്രസിഡന്റ്  കെ വൈ മത്തായി, സുവിശേഷകരുടെ പ്രതിനിധി രാജു ടി എം, സേവി നിമാരുടെ പ്രതിനിധി ഇ റ്റി റെയ്ച്ചൽ, വേങ്ങൂർ ഇടവക സെക്രട്ടറി വി എം പൗലോസ്, ഇടവക വൈസ് പ്രസിഡന്റുമാരായ  റവ ഡോ ജോബി മാത്യു, സി കെ പൗലോസ്, ബിൽഡിംഗ്‌ കമ്മിറ്റി കൺവീനർ സി ഐ കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വികാരി റവ കെ എസ് തോമസ് സ്വാഗതവും ഇടവക സെക്രട്ടറി അരുൺ സി കുര്യൻ കൃതജ്ഞതയും പറഞ്ഞു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations