menu
ശബരി പാക്കേജിൽ ഉൾപ്പെടുത്തി മൂവാറ്റുപുഴയിലെ റോഡുകൾ നവീകരിക്കണമെന്ന്: മുൻ എം.എൽ.എ എൽദോ എബ്രഹാം
ശബരി പാക്കേജിൽ ഉൾപ്പെടുത്തി മൂവാറ്റുപുഴയിലെ റോഡുകൾ നവീകരിക്കണമെന്ന്: മുൻ എം.എൽ.എ എൽദോ എബ്രഹാം
0
278
views
മൂവാറ്റുപുഴ:

ശബരിമല തീർത്ഥാടനം ആരംഭിച്ചിട്ടും മൂവാറ്റുപുഴയിലെ പ്രധാന റോഡുകൾ നവീകരിക്കാത്തത് മൂവാറ്റുപുഴ എം.എൽ.എയുടെ പിടിപ്പുകേടാണെന്ന് മുൻ എം.എൽഎ എൽദോ എബ്രഹാം കുറ്റപ്പെടുത്തി.ആയിരക്കണക്കിന് ഭക്തർ യാത്രചെയ്ത്പോകുന്ന വെള്ളൂർക്കുന്നം - തൃക്കളത്തൂർ എം.സി റോഡ്, തൊടുപുഴ-പുനലൂർ റോഡ്, മൂവാറ്റുപുഴ നഗര റോഡ് എന്നിവ തകർന്നിരിക്കുകയാണ്.കഴിഞ്ഞ ഗവൺമെന്റിന്റെ ഭരണകാലയളവിൽ ശബരി പാക്കേജിൽ നിന്ന്" മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡ് നവീകരണത്തിന് 15 കോടി രൂപയും തൊടുപുഴ - മൂവാറ്റുപുഴ റോഡിന് 2019- 2020-ൽ 10 കോടി രൂപയും അനുവദിപ്പിച്ച് ബി.സി. ഓവർലെ വർക്ക് നടത്തിയിരുന്നു. ശബരി തീർഥാടകർ യാത്ര ചെയ്യുന്ന മേമടങ്ങ്-തോട്ടക്കര റോഡിന്- 250 ലക്ഷം രൂപയും , തോട്ടക്കര - മാറിക റോഡിന് ബഡ്ജറ്റ് വഴി 200 ലക്ഷം രൂപയും അനുവദിച്ച് നിർമ്മാണം നടത്തിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്.നഗര റോഡ് വികസനത്തിന് ആവശ്യമായ ഭൂമി 85% ഏറ്റെടുത്തതും കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. റോഡിന്റെ നിർമ്മാണത്തിനും യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനുമായി 32 കോടി രൂപ അനുവദിച്ചത് 2019 ലാണ്.നഗരത്തിലെ ഗതാഗതപ്രശ്നത്തിന് 25% പരിഹാരമാകുന്ന പദ്ധതി  അധികാരികളുടെ അലംഭാവം മൂലം അവതാളത്തിലാണ്.വെള്ളൂർകുന്നം-മുതൽ പി.ഒ കവല വരെ രണ്ടര കി.മി. റോഡ് ദുരിത വഴിയായി മാറി. ഇരു ചക്രവാഹനയാത്ര പോലും ബുദ്ധിമുട്ടേറിയതായി മാറി. നഗരത്തോട് ചേർന്നുള്ള നഗരപ്രവേശന വഴികൾ തകർന്നിട്ടും അധികാരികൾക്ക് യാതൊരു കുലുക്കമില്ല.എം.എൽ.എയുടെ നിസംഗത വെടിഞ്ഞ് റോഡ് ഗതാഗതം സുഗമമാക്കാൻ അടിയന്തരമായി ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും എൽദോ എബ്രഹാം ആവശ്യപ്പെട്ടു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations