menu
സി പി ഐ എം മൂവാറ്റുപുഴ ഏരിയാ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
സി പി ഐ എം മൂവാറ്റുപുഴ ഏരിയാ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
329
views
മൂവാറ്റുപുഴ:

സിപിഐഎം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിന്റെ ലോഗോപ്രകാശനം ചെയ്തു.എസ്തോസ് ഭവൻ ഹാളിൽ നടന്ന യോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്അംഗം പി ആർ മുരളീധരൻലോഗോ പ്രകാശനം നടത്തി.സംഘാടകസമിതി ചെയർമാൻ പി എം ഇസ്മയിൽ , സെക്രട്ടറി കെ പി രാമചന്ദ്രൻ, പ്രചാരണ കമ്മിറ്റി കൺവീനർ സജി ജോർജ്, സംഘാടക സമിതി ഭാരവാഹികളായ എം ആർ പ്രഭാകരൻ ,സി കെ സോമൻ എന്നിവർ സംസാരിച്ചു.മുളവൂർ കിഴക്കേകടവ് സ്വദേശിമുഹമ്മദ് ഷാഫിയാണ് തെരഞ്ഞെടുക്കപ്പെട്ടലോഗോ തയ്യാറാക്കിയത് 13 ലോഗോയാണ് വിദേശത്തുനിന്നുംവിവിധ ജില്ലകളിൽ നിന്നും അടക്കംസംഘാടകസമിതിക്ക് ലഭിച്ചത്.അതിൽ നിന്ന് ഷാഫിയുടെ ലോഗോ സംഘാടക സമിതിതെരഞ്ഞെടുത്തത്.ഡിസംബർ 13മുതൽ16വരെ മൂവാറ്റുപുഴയിലാണ് സമ്മേളനം നടക്കുന്നത്.പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗംഎസ് സതീഷും പൊതുസമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്യും ജില്ലാസെക്രട്ടറി സി.എൻ മോഹനൻ,സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പിആർ മുരളീധരൻ ,ആർ അനിൽകുമാർ എന്നിവർ സമ്മേളനത്തിൽപങ്കെടുക്കും.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations