കോതമംഗലം :സംസ്ഥാന സ്കൂൾ കായിക മേള 24 ഏറ്റവും വേഗതയേറിയ താരമായി മാറിയ അൻസ്വാഫ് കെ അഷ് റഫിനെ ആന്റണി ജോൺ എം എൽ എ വീട്ടിൽ എത്തി അനുമോദിച്ചു
ലക്ഷ്യ ബോധവും ഘടനാധ്വാനം ഉണ്ടെകിൽ ഒന്നും അസാധ്യമല്ല എന്ന് തെളിയിക്കുന്നതാണ് അൻസ്വാഫിന്റെ വിജയമെന്ന് എം എൽ എ പറഞ്ഞു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ബി ജമാൽ, സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ഇ നാസർ,എൻ പി അസ്സെയ്നാർ,റ്റി എ ഷാഹിൻ,ദനേഷ് കെ ശ്രീധരൻ, അജ്മൽ സലിം ,റസൽ മുഹമ്മദ്, അൻസ്വാഫിന്റെ പിതാവ് അഷ്‌റഫ് കെ പി, മാതാവ് സുബൈദ ടീച്ചർ , സഹോദരങ്ങൾ, ബന്ധുമിത്രാദികൾ എന്നിവരും സന്നിഹിതരായിരുന്നു.
Comments
0 comment