സ്ത്രീകൾക്ക് വിവിധ തൊഴിൽ മേഖലകളിൽ സർക്കാർ അംഗീകാരത്തോടു കൂടി പരിശീലനവും സർട്ടിഫിക്കറ്റും കൊടുക്കുകയും അവർക്ക് വരുമാനസ്രോതസ്സുകൾ ലഭ്യമാക്കുകയും ആണ് ഔവർ ഹെറിറ്റേജ് ഫൗണ്ടേഷന്റെ പുനർജനിയുടെ ലക്ഷ്യം. അക്കാഡമിക് സെക്ഷൻ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ്, സ്റ്റുഡൻസ് ലാബ് ഉദ്ഘാടനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, എന്നിവരും ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസീസ് പണ്ടാരപ്പിള്ളി സ്വാഗതം പറഞ്ഞു പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാത്യൂസ് വർക്കി , അസീസ് കുന്നപ്പിള്ളി,കെ എസ് റഷീദ്,പി എ ബഷീർ തുടങ്ങിയവർ സംസാരിച്ചു തൻറെ ഒരു സ്വപ്നമാണ് യഥാർത്ഥമായത് എന്ന് യോഗത്തിൽ സംസാരിക്കവെ പി ബി സലീം ഐഎഎസ് പറഞ്ഞു.
ബേസിക് അക്കൗണ്ടൻസി ടാലി സ്റ്റിച്ചിങ് ആൻഡ് ടൈലറിംഗ് നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയ കോഴ്സുകളിൽ മൂന്നുമാസം മുതൽ ആറുമാസം വരെയുള്ള പരിശീലനത്തോടൊപ്പം വിജയികൾക്ക് ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കും. കോഴ്സുകൾ സമ്പൂർണ്ണമായും സൗജന്യമായിരിക്കും. ഒപ്പം കഴിയുന്നത്ര പേർക്ക് പ്ലേസ്മെൻ്റ് കളും നൽകുന്നു.
Comments
0 comment