menu
തൊടുപുഴ ശ്രീകൃഷ്ണവിലാസം NSS കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും ഡെങ്കിപ്പനി പ്രതിരോധ മരുന്നു വിതരണവും നടത്തി.
തൊടുപുഴ ശ്രീകൃഷ്ണവിലാസം NSS കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും ഡെങ്കിപ്പനി പ്രതിരോധ മരുന്നു വിതരണവും നടത്തി.
0
219
views
തൊടുപുഴ ശ്രീകൃഷ്ണവിലാസം NSS കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും ഡെങ്കിപ്പനി പ്രതിരോധ മരുന്നു വിതരണവും നടത്തി, കരയോഗ മന്ദിരത്തിൽ കരയോഗം പ്രസിഡന്റ് ജയൻ Rന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം NSS താലൂക്ക് യൂണിയൻ പ്രസിഡന്റ് K.K കൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ + 2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ കുമാരി.  ശ്രീപ്രിയ,. അഭിദേ വ് കൃഷ്ണ, SSLC , +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുമാരി മീനാക്ഷി , . ഗോകുൽകൃഷ്ണ, ആദിനാരായണൻ, അനന്ത കൃഷ്ണൻ, എന്നിവർക്കും JEE പരീക്ഷയിൽ 2080 റാങ്കും കേരള എഞ്ചിനിയറിംഗ് പരീക്ഷയിൽ പതിനെട്ടാം റാങ്കും കരസ്ഥമാക്കിയ ആദിത്യാ ആനന്ദ്, കോമേഴ്സിൽ PhD കരസ്ഥമാക്കിയ Dr. ആഭ മോഹൻ എന്നിവർക്കും കരയോഗം വക ഷീൽഡുകൾ താലൂക്ക് യൂണിയൻ പ്രസിഡന്റ് സമ്മാനിച്ചു. 

കൂടാതെ    രണ്ടായിരം പേർ പങ്കെടുത്ത വിവാഹ സദ്യയും ആഘോഷ പരിപാടികളും സമ്പൂർണ്ണമാലിന്യ രഹിതമായി സംഘടിപ്പിച്ച് നൂതന മാതൃക കാട്ടിയ കരയോ ഗാംഗം Dr. G S മധുവിനെ പൊന്നാടയണിയിച്ചു. 

കരയോഗം സെക്രട്ടറി ശ്രീ. TK സുധാകരൻ നായർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തുടർന്ന് ഡെങ്കിപ്പനി പ്രതിരോധ മരുന്നു വിതരണം നടത്തി. കരയോഗം ട്രഷറർ ശ്രീ.ശിവരാമൻ നായർ ചടങ്ങിൽ കൃതജ്ഞത അർപ്പിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations