menu
തുണി സഞ്ചികൾ വിതരണം ചെയ്തു
തുണി സഞ്ചികൾ വിതരണം ചെയ്തു
0
178
views
കോതമംഗലം : വിശുദ്ധ മാർത്തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്നതിന്റെ ഭാഗമായി തീർത്ഥാടകർക്ക് തുണി സഞ്ചികൾ വിതരണം ചെയ്തു. ആന്റണി ജോൺ എം എൽ എ വിതരണ ഉദ്ഘാടനം നിർവഹിച്ചു.

മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ള എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് , എംബിറ്റ്‌സ് പോളിടെക്‌നിക് കോളേജ് , മാർ ബസേലിയോസ് നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിലെ എൻ എസ്‌ എസ്‌ യൂണിറ്റുകൾ സംയുക്തമായി സംഭരിച്ച 10000 തുണിസഞ്ചികളാണ് സൗജന്യമായി ജനങ്ങൾക്ക് വിതരണം ചെയ്തത്. ഒറ്റ തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകൾക്ക് പകരം തുണി സഞ്ചികളുടെ പ്രചാരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ എസ്‌ എസ്‌ യൂണിറ്റുകൾ തുണി സഞ്ചികൾ വിതരണം ചെയ്തത്. കൂടാതെ ഹരിത ചട്ടം പാലിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് ജനങ്ങൾക്കും കച്ചവടക്കാർക്കും ബോധവൽക്കരണവും ഉറവിട മാലിന്യ നിർമ്മാർജ്ജനവും നടന്നു. മുന്നൂറിലധികം എൻ എസ്‌ എസ്‌ വോളന്റീയർമാരാണ് ഈ വർഷം ഹരിത ചട്ടം പാലിക്കുന്നതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. 

ചടങ്ങിൽ മാർ തോമ ചെറിയപള്ളി വികാരി ഫാ ജോസ് പരത്തുവയലിൽ, പള്ളി തന്നാണ്ടു ട്രസ്റ്റീമാരായ ബേബി ആഞ്ഞിലവയലിൽ, ഏലിയാസ് കീരംപ്ലായിൽ , എൻ എസ് എസ്‌ പ്രോഗ്രാം ഓഫീസർ മാരായ ഷിജു രാമചന്ദ്രൻ, ബേസിൽ ജി പോൾ, കിരൺ ചന്ദ്രൻ, എൻ എസ്‌ എസ്‌ വോളന്റീയർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations