2023 -24 സാമ്പത്തിക വർഷത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ സനിൽ പത്ത് ലക്ഷം രൂപ അനുവദിച്ച ഓപ്പൺ ജിം ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്. .
അബ്ഡോമിനൽ ബോർഡ്, എക്സർ സൈക്കിൾ, എല്ലിപ്റ്റിക്കൽ ട്രെയിനർ, എയർ വാക്കർ, ബെഞ്ച് വിത്ത് ഫിക്സ് വെയ്റ്റ്, സ്റ്റാൻഡിങ് ട്വിസ്റ്റർ ട്രിപ്പിൾ, ലെഗ് പ്രസ്സ്, പുൾ അപ്പ്സ് (3 തരം ഭാരം), ഹാൻഡ് റോവർ, ചെസ്റ്റ് പ്രസ് കം ഷോൾഡർ പ്രസ്
എന്നിങ്ങനെ പത്ത് തരം വ്യായാമ ഉപകരണങ്ങളാണ് ഓപ്പൺ ജിമ്മിൽ സജ്ജീകരിച്ചിരിക്കുന്നത്.
പുലർച്ചെ മുതൽ പ്രഭാത നടത്തത്തിന് ഇറങ്ങുന്ന ആളുകളും വൈകുന്നേരങ്ങളിലും വ്യായാമത്തിൽ ഏർപ്പെടുന്നതിന് ഓപ്പൺ ജിമ്മിലേക്ക് എത്തിച്ചേരുന്നുണ്ട്. വൻ സ്വീകാര്യതയാണ് ഉപകരണങ്ങൾ സ്ഥാപിച്ച അന്നുമുതൽ ജനങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത്.
വ്യായാമത്തിനുള്ള പത്തോളം ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഓപ്പൺ ജിമ്മിൽ , സ്ത്രീ പുരുഷ ഭേദമന്യേ സ്കൂൾ കുട്ടികളടക്കം രാവിലെയും വൈകുന്നേരവും മണിക്കൂറുകളോളം വ്യായാമത്തിൽ ഏർപ്പെടുന്നുണ്ട്.
എംവിഐപി അധികൃതരിൽ നിന്നും സ്കൂളിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ ജിമ്മിലെ വ്യായാമ സാമഗ്രികൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം ലഭിക്കുന്നതിന് വന്ന താമസം മൂലമാണ് ജിം പ്രവർത്തനസജ്ജമാക്കുന്നതിൽ കാലതാമസം നേരിട്ടതെന്ന് പഞ്ചായത്ത് അംഗങ്ങളായ അനിതാ ബേബിയും നെവിൻ ജോർജും പറഞ്ഞു.
ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സന്ധ്യാ മോൾ പ്രകാശിൻ്റെ അധ്യക്ഷതയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ആശാ സനൽ നിർവഹിക്കും.
Comments
0 comment