മൂവാറ്റുപുഴ:മണ്ണൂർ എൻഎസ്എസ് ഹൈസ്കൂളിൽ നിന്നും ഉയർന്ന മാർക്കോടെ എസ്എസ്എൽസി പാസായി കൊണ്ടാണ് ഹിമവാന്റെ നാട്ടിൽ നിന്നും വന്ന ഈ നേപ്പാളി പെൺകുട്ടി തന്റെ കരിയറിലെ ആദ്യഭാഗം പൂർത്തിയാക്കിയത്.
നേപ്പാളി സ്വദേശിയായ റിച്ചാർഡ് റായിയുടെയും രൂപ റായിയുടെയും മകളാണ്. ടീച്ചർമാരുടെ പൊന്നോമനയായും സഹപാഠികൾക്ക് നല്ല സുഹൃത്തുമാണ് ഈ മിടുക്കി. മണ്ണൂർ എൻഎസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പഠനകാലം കലാകായിക മത്സരങ്ങളിൽ സ്കൂളിന് പ്രതിനീകരിച്ച് പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. പൈലറ്റ് ആകാനാണ് ആഗ്രഹം എങ്കിലും അച്ഛനും അമ്മയ്ക്കും ഡോക്ടറാക്കാനാണ് ഇഷ്ടം പക്ഷെ ഉയർന്ന മാർക്ക് നേടിയിട്ടും, രണ്ടാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും പ്ലസ്ടുവിനുള്ള അഡ്മിഷൻ ലഭിച്ചിട്ടില്ല. സാധാരണ ജോലി ചെയ്യുന്ന പിതാവിന് പണം കൊടുത്ത് അഡ്മിഷൻ വാങ്ങാൻ കഴിവില്ലെന്നിരിക്കെ തന്റെ മുന്നോട്ടുള്ള പഠനം പ്രതിസന്ധിയിയിലായിരിക്കുകയാണ് ഈ പെൺകുട്ടിക്ക്.
Comments
0 comment