
കോതമംഗലം : ഉന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂൾ അസംബ്ലിയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷിജ മാത്യു അധ്യക്ഷത വഹിച്ചു. ഊന്നുകൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ സിദ്ധിഖ് കെ പി കുട്ടികൾക്ക് സന്ദേശം നൽകുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
മാസ്റ്റർ ആന്റണി തോമസ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ ഒപ്പുശേഖരണം നടത്തി.
തുടർന്ന്, ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി ഊന്നുകൽ ടൗൺ ചുറ്റി നടന്ന റാലിക്ക് വാർഡ് മെമ്പർ ശ്രീമതി ഉഷ ശിവൻ നേതൃത്വം നൽകി.
എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി, സജീവം, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ സംഘടനകൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
വരും ദിവസങ്ങളിൽ ലഹരിക്കെതിരെ വീഡിയോ പ്രസന്റേഷൻ, ഷോർട്ട് വീഡിയോ നിർമ്മാണം, ഉപന്യാസം, ഡിജിറ്റൽ പോസ്റ്റ്ർ ഡിസൈനിങ്, ചിത്രരചന, മുദ്രാവാക്യ നിർമ്മാണം, പ്രസംഗം, ലഹരി വിരുദ്ധ ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടക്കും. രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കും.
Comments
0 comment