ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പ്രഥമ സ്ഥാനീയനായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സെക്രട്ടറി ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെയാണ് വിവിധങ്ങളായ പരിപാടികളോടെ വായന പക്ഷാചരണം വിപുലമായ പരിപാടികളുടെ സംസ്ഥാനത്തെമ്പാടും നടത്തുന്നത് .മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോഷിയുടെ സ്കറിയയുടെ അധ്യക്ഷതയിൽ കൂടിയ വായന പക്ഷാചരണയോഗം തൃക്കളത്തൂർ പബ്ലിക് ലൈബ്രറിയുടെ പ്രസിഡൻ്റും , പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ എം കെ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് പി അർജുനൻ മാസ്റ്റർ വായനദിന സന്ദേശം നൽകിക്കൊണ്ട് സംസാരിച്ചു .എം ടി വാസുദേവൻ നായരുടെ "കുപ്പായം" എന്ന നോവലിന് ആസ്വാദനക്കുറിപ്പ് എഴുതിയ ഹൈസ്കൂൾ വിദ്യാർത്ഥിനി ഫായിസിക്ക് അർജുനൻ മാസ്റ്റർ സമ്മാനം നൽകി .യുപി സ്കൂൾ വിദ്യാർത്ഥികളുടെ വായനാമത്സര പുസ്തകങ്ങൾ ഗ്രന്ഥശാല സംഘം നേതൃസമിതി കൺവീനർ ഇ എ ഹരിദാസ് സ്റ്റാലിന ടീച്ചർക്ക് കൈമാറി. യോഗത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്തംഗം റിയാസ്ഖാൻ, സ്കൂൾ പ്രിൻസിപ്പാൾ സന്തോഷ്സാർ തുടങ്ങിയവർ സംസാരിച്ചു യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശൈലകുമാരി ടീച്ചർ സ്വാഗതവും ആസാദ് ലൈബ്രറിയുടെ പ്രസിഡൻറ് ഫൈസൽ മുണ്ടങ്ങാമറ്റം നന്ദിയും പ്രകാശിപ്പിച്ചു.*
മൂവാറ്റുപുഴ :താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം പേഴയ്ക്കാപ്പിള്ളി ഗവർമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ചു.
Comments
0 comment