
ക്ലബ്ബ് പ്രസിഡൻ്റ് മിനി മാമൻ അദ്ധ്യക്ഷത വഹിച്ചു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ ജോർജ് എടപ്പാറയും , പാർപ്പിടം പദ്ധതി ഉദ്ഘാടനം ഡിസ്ട്രിക്റ്റ് സെക്രട്ടറി ബേബിച്ചൻ നിധി രിക്കൽ, ബുള്ളറ്റിൻ്റെ പ്രകാശനം ഡിസ്ട്രിക്റ്റ് ട്രഷറർ ബിനോയി പോൾ, തൊഴിലിടം പദ്ധതി മെനറ്റ് സ് കോ-ഓർഡിനേറ്റർ രാജി രാജു, കളിയിടം പദ്ധതി വെബ് മാസ്റ്റർ ബേസിൽ മാത്യു എന്നിവർ നിർവ്വഹിച്ചു.
ലെഫ്റ്റൻ്റ്റ് റീജിയണൽ ഡയറക്ടർ ടോമി ചെറുകാട്, എൽമക്രോ അവാർഡ് വിന്നർ ജോർജ് എടപ്പാറ എന്നിവരെ ഗവർണ്ണർ ആദരിച്ചു.
ക്ലബ്ബ് സെക്രട്ടറി മാമൻ സ്കറിയ റിപ്പോർട്ട് അവതരിപ്പിച്ചു. ജി രാജു, ഷെഫി കെ.പീറ്റർ, റെബി ജോർജ്, ബിജു താമരച്ചാലി അജുമോൻമാത്യൂ, ബെറ്റി കോരച്ചൻ, മീര ടോണി, റെജി, ജോബി പൗലോസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സോളി ഷാജി (പ്രസി) ഉഷ ബിനോയി (വൈ.പ്രസി) ബിന്ദു ജോർജ് (സെക്രട്ടറി) ഷീന സാജു (ട്രഷറർ) ലിസി ടോമി ( ബുള്ളറ്റിൻ എഡിറ്റർ) മീരാ ടോണി മെനറ്റ്സ് (കോർഡിനേറ്റർ), മെറിറ്റ് ഷാജി ( ലിംങ്ങ്സ് പ്രസിഡൻറ്) എമിയ ടോണി ( വെബ് മാസ്റ്റർ) എന്നിവർ ചുമതലയേറ്റു.
വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Comments
0 comment