മുവാറ്റുപുഴ : വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം സമ്മേളനനം മുവാറ്റുപുഴ വൺ വേ ജംഗ്ഷനിൽ റോയൽ ഹാളിൽ വെച്ച് നടന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഉയർത്തി ബി. ജെ. പി സർക്കാർ രാജ്യത്ത് നില നിൽക്കുന്ന ഫെഡറൽ സംവിധാനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഏകാധിപത്യ ത്തിലേക്ക് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കക യാണെന്നും സാമുദായിക ധൃവീകരണം നടത്തി സംസ്ഥാനത്തെ സൗഹാർദ്ധ അന്തരീക്ഷം തകർക്കുന്ന നടപടികളുമായി സംസ്ഥാന ഭരണകൂടവും മുന്നോട്ട് പോകുന്നു
..എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. എ.അബ്ദുൽ ഹകീം പറഞ്ഞു.2025-26.വർഷത്തേക്കുള്ള പുതിയ മണ്ഡലം ഭാരവാഹികളെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു. സ്റ്റേറ്റ് ജനറൽ കൗൺസിൽ അംഗം നിസാം കാഞ്ഞിരപ്പിള്ളി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ മണ്ഡലം ഭാരവാഹികളായി നജീബ് വി. കെ. (പ്രസിഡണ്ട് ), അൻവർ. ടി. യു. (സെക്രട്ടറി ), സുമയ്യ ഫസൽ (ട്രഷറർ ), യൂനസ് എം. എ. (വൈസ് പ്രസിഡന്റ് ), അബ്ദുൽ സലാം. പി. കെ. (ജോയിന്റ് സെക്രട്ടറി ). എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ യൂനസ് എം. എ. അധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ എടയർ (ജില്ലാ സെക്രട്ടറി ), നാസർ ഹമീദ്, സുമയ്യ ഫസൽ, നജീബ് വി. കെ, അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.
Comments
0 comment