menu
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.
210
views
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി വണ്ണപ്പുറം മുണ്ടൻമുടി ഭാഗത്ത് വെള്ളാം പറമ്പിൽ വീട്ടിൽ ജോബി (28) യെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഞാറക്കൽ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിക്ക് യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 150000 രൂപ കൈക്കലാക്കി ജോലി നൽകാതെ കമ്പളിപ്പിക്കുകയായിരുന്നു.

 യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകാൻ കൂട്ടാക്കിയില്ല തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ജോബിയുടെ ഉടമസ്ഥതയിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന കൊളംബസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി യു.കെയിലേക്ക് ജോലിയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നായിരുന്നു യുവതിയെ ധരിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ , എസ് ഐ എ.കെ.ധർമ്മരത്നം, എസ്. സി പി ഓ എ.എ.അഭിലാഷ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations