മുവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിന്റെ 60-ാം വാർഷികാഘോഷങ്ങളുടെ ഉത്ഘാടനവും വിജയോത്സവവും സർഗ്ഗോത്സവവും പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട ഉത്ഘാടനം ചെയ്തു.
എസ്. എസ്.എൽ.സി, ഹയർ സെക്കഡറി പരീക്ഷകൾക്ക് ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ മാനേജർ കമാഡർ സി.കെ ഷാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ബിജുകുമാർ , പ്രധാന അധ്യാപിക ജിമോൾ കെ. ജോർജ്ജ് , പി.ടി.എ പ്രസിഡന്റ് എം.ടി ജോയി, എം.പി.ടി.എ പ്രസിഡന്റ് ജോളി റെജി, അക്കാദമിക് കൗൺസിൽ അംഗം സുധീഷ് .എം എന്നിവർ സംസാരിച്ചു.
Comments
0 comment