കോതമംഗലം : 'ഓണത്തിന് ഒരു വട്ടി പൂവ് ' എന്ന ആശയം മുൻനിർത്തി ജനാധിപത്യ മഹിളാ അസോസിയേഷൻ കോതമംഗലം ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിഷരഹിത പുഷ്പകൃഷിയുടെ ഏരിയാതല നടീൽ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
. അൽഫോൻസ സാജു അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്തംഗം റഷീദ സലിം,ഏരിയ സെക്രട്ടറി സുധ പത്മജൻ, സിന്ധു ഗണേശൻ, കെ ഒ കുര്യാക്കോസ്, സാബു വർഗ്ഗീസ്, മിനി ഗോപി ,ആഷ ജയപ്രകാശ്, ഷീല അജയൻ , താഹിറ സുധീർ എന്നിവർ സംസാരിച്ചു.
Comments
0 comment