menu
വളക്കുഴിമാലിന്യ സംസ്കരണ കേന്ദ്രത്തിന് മുന്നിൽ പ്രദേശവാസികൾ നടത്തിയ സമരം ഒത്തുതീർപ്പായി
വളക്കുഴിമാലിന്യ സംസ്കരണ കേന്ദ്രത്തിന് മുന്നിൽ പ്രദേശവാസികൾ നടത്തിയ സമരം ഒത്തുതീർപ്പായി
310
views
മൂവാറ്റുപുഴ:

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിന് മുന്നിൽ പ്രദേശവാസികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായതായി നഗരസഭ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു.മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഒരാഴ്ചയായി സമരത്തിലായിരുന്നു. പ്രതിഷേധം ശക്തമായതിനെ പിന്നാലെ മൂവാറ്റുപുഴ ആർ.ഡി.ഒ. പി.എ. അനി നഗരസഭ അധികൃതരേയും സംസ്കരണ ഏജൻസി പ്രതിനിധികളേയും സമരസമിതി ഭാരവാഹികളെയും ചർച്ചക്ക് ഇന്നലെ ക്ഷണിച്ചു. ആർ.ഡി.ഒ. ഓഫീസിൽ നടന്ന അനുരഞ്ജന ചർച്ചയിൽ 30 ദിവസത്തിനകം നിലവിൽ സംസ്കരണം കഴിഞ്ഞു കൂട്ടിയിട്ടിരിക്കുന്ന അവശിഷ്ടങ്ങൾ നഗരസഭ അധികൃതരുടെ മേൽനോട്ടത്തിൽ നീക്കം ചെയ്യും. സംസ്കരണ കേന്ദ്രത്തിൽ ജൈവ മാലിന്യങ്ങൾ തരം തിരിക്കുമ്പോഴും സംസ്കരിക്കുമ്പോഴും കാര്യക്ഷമത ഉറപ്പുവരുത്താൻ നഗരസഭപ്രതിനിധിക്കൊപ്പം സമരസമിതി അംഗങ്ങളുടെ സാന്നിധ്യവും ഉണ്ടാകും.ഒരാഴ്ചയായി നിലച്ചിരിക്കുന്ന മാലിന്യ നീക്കം പുനരാരംഭിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. മാലിന്യവുമായി യാർഡിലേക്ക് എത്തുന്ന വാഹനങ്ങൾ തടയില്ലന്ന് സമരക്കാർ ഉറപ്പ് നൽകി. വളക്കുഴി മാലിന്യ സംസ്കരണകേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമ മാക്കുമെന്നും ഇത് സംബന്ധിച്ച് ഏജൻസിക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. യോഗത്തിൽ ആർ.ഡി.ഒ. പി.എ. അനി അധ്യക്ഷനായി. ചെയർമാൻ പി.പി. എൽദോസ്, വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ പി.എം. അബ്ദുൽ സലാം, നിസ അഷ്റഫ്, മീരകൃഷ്ണൻ, പായിപ്ര ഗ്രാമ പഞ്ചായത്ത് അംഗം വിജി പ്രഭാകരൻ, നഗരസഭ സെക്രട്ടറി എച്ച്. സിമി, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ, സമര സമിതി ഭാരവാഹികളായ കെ.കെ. കുട്ടപ്പൻ, കെ. ബാബു, കെ.എൻ. രാജൻ, കുസുമം സാബു തുടങ്ങിയവർ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations