കോതമംഗലം : കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വടാശ്ശേരി ആനക്കലിൽ വാട്ടർ ടാങ്ക് റോഡ് നാടിനു സമർപ്പിച്ചു . മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച ആനകൽ-വാട്ടർടാങ്ക് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അദ്ധ്യക്ഷത വഹിച്ചു. രണ്ടടി വീതി മാത്രം ഉണ്ടായിരുന്ന നടപ്പാത 12 അടി വീതിയിലുള്ള വഴിയായി കോൺക്രീറ്റ് ചെയ്ത് രണ്ട് സൈഡും കെട്ടി നിർമിച്ചാണ് ഈ പദ്ധതി പൂർത്തീകരിച്ചത്. വാർഡ് മെമ്പർ നിധിൻ മോഹനൻ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യൂ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി സജീവ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി സജീവ്,ഒമ്പതാം വാർഡ് മെമ്പർ റംല മുഹമ്മദ്,മുൻ മെമ്പർ അമ്പിളി മണി എന്നിവർ പങ്കെടുത്തു. ആശാ വർക്കർ വിജി സുഗുണൻ കൃതജ്ഞത പറഞ്ഞു.
Comments
0 comment