യുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നേര്യമംഗലം തലക്കോട് പുത്തൻകുരിശ് ഭാഗത്ത് മലയൻക്കുന്നേൽ വീട്ടിൽ രാഹുൽ ജയൻ (26) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസമായി ഇയാൾ യുവതിയെ പിറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു.
21 ന് ഉച്ചയോടെ മൂവാറ്റുപുഴ കോടതി പരിസരത്ത് എത്തിയ രാഹുൽ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ കാറിൽക്കയറ്റി. തുടർന്ന് ഒച്ച വച്ച് പെൺകുട്ടി കാറിൽ നിന്ന് രക്ഷപ്പെട്ടു.
ആളുകൾ കൂടിയതോടെ ഇയാൾ കാറിൽ കടന്നു കളഞ്ഞു. പിന്നീട്
കച്ചേരിത്താഴത്തു നിന്നുമാണ് പിടികൂടിയത്. എസ്.ഐമാരായ മാഹിൻ
സലിം, വിഷ്ണു രാജ്, ഒ.വി റെജി, എസ്.സി.പി.ഒ
മാരായ പി.എൻ രതീശൻ,
പി.എ ഷിബു , സിബി ജോർജ്, കെ.എം ഷക്കീർ , ആർ.ഒ അജിംസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
Comments
0 comment