
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉത്ഘാടനം നിർവഹിച്ചു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ എം.എം.അലിയാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ
അവാർഡ് വിതരണം നിർവഹിച്ചു.
ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ഷെൽമി ജോൺസ്
സ്കൂൾ പത്രം പ്രകാശനം ചെയ്തു. ഇന്ദിരാ ഗാന്ധി ഇൻസ്റ്റ്യറ്റ്യൂഷൻ ചെയർമാൻ കെ എം പരീത്
മുഖ്യ പ്രഭാഷണം നിർവഹിച്ചു. കുട്ടികൾക്കുള്ള
ക്യാഷ് അവാർഡ് വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് തെക്കുംപുറവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്തംഗം സിബിൾ സാബുവും, എൻഡോവ്മെന്റ് വിതരണം
പഞ്ചായത്തംഗം അഷറഫ് മൈതീനും , ഉപജില്ല വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് പഞ്ചായത്തംഗം കെ കെ ശശിയും വിതരണം ചെയ്തു.
സ്ക്കൂൾ പി റ്റി എ വൈസ് പ്രസിഡന്റായ കെ എം ഫൈസലിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ഹെഡ്മിസ്ട്രസ് എം എ ഫൗസിയ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ എം ഷെക്കീർ ,
പി റ്റി എ പ്രസിഡൻ്റ് റ്റി എം ജാഫർ ,
പി.റ്റി.എ ചെയർപേഴ്സൺ റംസീന ഷെമീർ , അധ്യാപകരായ റഫീന ഇ.എം,
റിയാസ് വി.എം. തുടങ്ങിയവർ പ്രസംഗിച്ചു.
Comments
0 comment