കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ സ്വയം തൊഴിലിന് ഓട്ടോറിക്ഷ വാങ്ങി നൽകുന്നതിൻ്റെ വിതരണോദ്ഘാടനം നടത്തി
ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പ്രസിഡൻ്റ് പി.എം മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻറണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്തിലെ 13 കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറി വിതരണോദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ശോഭാ വിനയൻ, ജില്ലാ പഞ്ചായത്തംഗം റഷീദ സലീം, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.എം.അലി, മൃദുല ജനാർദ്ദനൻ,എൻ.ബി.ജമാൽ, ബ്ലോക്ക് പഞ്ചായത്തംഗം അനു വിജയനാഥ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, അസി.സെക്രട്ടറി മനോജ്.കെ.പി,വി.ഇ.ഒ രമ്യ കെ.പി, നാട്ടുകാർ പങ്കെടുത്തു.
Comments
0 comment