
മുപ്പത്തടം ഗവ.ഹയർ സെക്കന്റെറി സ്ക്കൂളിൽ പ്ലസ്‌വൺ കുട്ടികൾക്കായി പ്രവേശനോത്സവവും 2023 പ്ലസ്ടു പരീക്ഷയിൽ Full A+ & 5A+ നേടിയവിദ്യാർത്ഥികൾക്കായി അനുമോദനവും സംഘടിപ്പിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ ശ്രീമതി R. രാജലക്ഷ്മി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു
സുഡ്. കെമി കമ്പനി H.R മാനേജർ ശ്രീ ഷിജു ഭാസ്ക്കർ മുഖ്യ അതിഥിയായി. ബ്ലോക്ക് മെമ്പർ ശ്രീമതി ട്രീസ മോളി,വാർഡ് മെമ്പർ ശ്രീ കെ.എൻ രാജീവ്, ശ്രീ ശ്രീകുമാർ മുല്ലേപ്പിള്ളി, H. M ശ്രീമതി എമിലി സെബാസ്റ്റ്യൻ, മുൻ പ്രിൻസിപ്പൽ ശ്രീമതി റെനി മേരി എന്നിവർ ആശംസകൾ നേർന്നു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമെന്റൊയും വിതരണം ചെയ്തു. തുടർന്ന് NSS വോളണ്ടിയേഴ്സ് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന flash mob അവതരിപ്പിച്ചു. രക്ഷിതാക്കൾക്കായി വരാപ്പുഴ എക്സെസ് ഓഫീസിലെ എക്സെസ് ഇൻസ്പെക്ടർ ശ്രീ പ്രമോദ് M.P യുടെ നേത്വത്തിൽ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങിൽ രക്ഷിതാക്കളും , വിദ്യാർത്ഥികളും, PTA അംഗങ്ങളും , അധ്യാപകരും സന്നിഹിതരായിരുന്നു.
Comments
0 comment