മൂവാറ്റുപുഴ: ട്രക്കിനുള്ളിൽ നിന്ന് 3.87 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത് മയക്കുമരുന്നു കൈവശം വച്ച് വരികയായിരുന്നമൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
.കഴിഞ്ഞ ദിവസം വൈകീട്ട് വാഴക്കുളത്തു വച്ചുള്ള
പൊലീസിൻ്റെ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
കലൂർ കാരിക്കൽ വീട്ടിൽ ഡാൽവിൻ (23 കല്ലൂർക്കാട് മണിയന്ത്രം രണ്ടുകല്ലിങ്കൽ വീട്ടിൽ അമൽ (24) ഏനാനല്ലൂർ തരിശ് പുതു വലിച്ചിറയിൽ വീട്ടിൽ ബിനു പി.എസ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വാഴക്കുളത്തു നിന്നും ബെംഗളൂരുവിലേക്ക് പൈനാപ്പിൾ ലോഡുമായി പോയിട്ട് പച്ചക്കറിയുമായി തിരികെയെത്തിയ വാഹനത്തിൽ നിന്നുമാണ് യുവാക്കളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച മഞ്ഞള്ളൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രക്കും പൊലീസ് പിടികൂടി
Comments
0 comment