തിരുവനന്തപുരം: റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി.-ബി ) സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ച 30 ന് ശനിയാഴ്‌ച പകൽ 3 ന് ആലപ്പുഴയിൽ നടക്കും
.കേരള കോൺഗ്രസ് (സ്ക്കറിയ) സംസ്ഥാന വർക്കിംഗ് ചെയർമാൻ അഡ്വ.ഡി.എസ്.പ്രസാദ് (കൊല്ലം), മുൻ ആർ.എം.പി.ഐ നേതാവ് ചന്ദ്രബാബു ചെമ്പകശേരി (തിരുവനന്തപുരം) ആർ.വൈ.എഫ്(ബി)സംസ്ഥാന കമ്മിറ്റി അംഗം ശ്യാംജി.കൃഷ്ണ (കൊല്ലം) സ്വതന്ത്ര കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജേക്കബ് വെളുത്താൻ (എറണാകുളം), എം.ഷെമീർ അഹമ്മദ് (കണ്ണൂർ) തുടങ്ങിയവർ പങ്കെടുക്കും. ചർച്ചയ്ക്ക് ശേഷം മുൻ ആർ.എസ്.പി (ബി) നേതാവും എം.എൽ.എയുമായിരുന്ന പ്രൊഫ.ഏ.വി.താമ രാക്ഷനുമായി കൂടിക്കാഴ്‌ച നടത്തും.സംസ്ഥാനത്തെ എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചും പാർട്ടി വിപുലീകരിക്കുവാനുള്ള യോഗങ്ങൾ വിളിച്ചു കൂട്ടുമെന്ന് ആർ.എസ്.പി (ബി) കോർഡിനേറ്റർമാരായ ശ്യാംജി കൃഷ്ണ, ജേക്കബ് വെളുത്താൻ, ആമ്പാടി രാധാകൃഷ്ണ പണിക്കർ എന്നിവർ അറിയിച്ചു (ഫോൺ: 807528 2573,9747736359)
Comments
0 comment