ഓരോ വാർഡിലും പട്ടയം ലഭിക്കാൻ അവശേഷിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും, പട്ടയം നൽകാൻ അനുയോജ്യമായ ഭൂമി കണ്ടെത്തി അർഹരായവർക്ക് പതിച്ചു നല്കുകയും ചെയ്യുക എന്നതാണ് പട്ടയ അസംബ്ലിയുടെ ലക്ഷ്യമെന്ന് എം എൽ എ അറിയിച്ചു. ഇക്കാര്യത്തിൽ എല്ലാജനപ്രതിനിധികളുടെയും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകണമെന്നും എം എൽ എ നിർദ്ദേശിച്ചു. ഭൂരഹിതർക്കും, രേഖകളില്ലാതെ നിയമപരമായി ഭൂമി കൈവശം വച്ചു വരുന്നവർക്കും പട്ടയം നൽകുക എന്ന ദൗത്യം പൂർത്തീകരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള പട്ടയ മിഷന്റെ തുടർ പ്രവർത്തനമെന്ന നിലയിലാണ് പട്ടയ അസംബ്ലി ചേർന്നിട്ടുള്ളതെന്ന് ഭൂരേഖ തഹസിൽദാർ കെ എം നാസർ യോഗത്തെ അറിയിച്ചു. കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ,ജില്ലാ,ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വില്ലേജ് ഓഫീസർമാർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ പട്ടയ അസംബ്ലിയിൽ പങ്കെടുത്തു.
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ പട്ടയ അസംബ്ലി ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ച് ചേർന്നു. നിയോജക മണ്ഡലാ ടിസ്ഥാനത്തിൽ പട്ടയപ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായാണ് പട്ടയ അസംബ്ലി രൂപീകരിച്ചിട്ടുള്ളത്.
Comments
0 comment