,ധരിച്ചിരുന്ന സ്വർണഭാരങ്ങൾ നഷ്ടപെട്ട നിലയിൽ ആയിരുന്നു മൃതദേഹം ,പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലം പ്രയോഗിച്ചുള്ള മുങ്ങി മരണം എന്നായിരുന്നു, അതോടുകൂടി പോലീസ് കൊലപാതകം എന്ന നികമനത്തിൽ എത്തിയിരുന്നു, മുവാറ്റുപുഴ Dysp യുടെ നേതൃത്വത്തിൽ 25 അംഗ ഗ്രൂപ്പ് രൂപീകരിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു, പിനീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു, അന്വേഷണം നടത്തി ഒരു അന്വേഷണ പുരോഗതിയും ഉണ്ടായില്ല, രണ്ട് വർഷമായിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും ലഭിക്കാത്തത് പല അഭ്യൂഹങ്ങൾക്കും ഇട നൽകുന്നു, ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്, സ്ത്രീകൾക് ഇന്നും രാത്രി ഒറ്റക് പുറത്തിറങ്ങാൻ ഭയം ആണ്, ഏകർ കണക്കിന് പാടത്തു നെൽകൃഷി ചെയ്യുന്ന സ്ഥലം ആണ് അയിരൂർപാടം, ജനങ്ങളുടെ സ്വസ്ഥ ജീവിതം നഷ്ടപ്പെട്ടു നാളുകളായി ,CBI യെ ഏല്പിച്ചു അന്വേഷണം ഊർജിതം ആക്കി പ്രതിയെ കണ്ടുപിടിക്കണം എന്നും രാഷ്ട്രീയ ഭേദമന്യേ നല്ല വരായ നാട്ടുകാർ ഈ ആവശ്യവുമായി മുന്നിട്ടിറങ്ങണം എന്നും മുസ്ലിം ലീഗ് പിണ്ടിമന പഞ്ചായത്ത് കമ്മറ്റി അഭ്യർത്ഥിക്കുന്നു.
കോതമംഗലം : കോതമംഗലം അയിരൂർപാടത്തു 2021 മാർച്ച് 7നാണു പാണ്ടിയർപ്പിള്ളിയിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ആമിന (66) പാടത്തു പുല്ലു മുറിക്കാൻ പോയപ്പോൾ മരണപെട്ടത്, സമീപത്തു കൂടി പോകുന്ന ഒഴുക്ക് കുറഞ്ഞ കൈ തോട്ടിൽ ആണ് മൃതദേഹം കാണപ്പെട്ടത്,
Comments
0 comment