1991ലെ ആരാധനാലയ സംരക്ഷണ നിയമം അട്ടി മറിച്ചുകൊണ്ട് ഭരണ കൂടവും നീതിപീഠവും സംഘ പരിവാർ നടത്തുന്ന അധിനി വേശത്തിന്റെ വ്യാജ ചരിത്ര വാദങ്ങൾക്ക് കയ്യൊപ്പ് ചാർത്തുന്ന നടപടികളാണ് രാജ്യത്ത് നടത്തി ക്കൊണ്ടിരിക്കുന്നതെന്ന് സംഗമം ഉത്ഘാടനം ചെയ്ത് കൊണ്ട് വെൽഫെയർ പാർട്ടി പായിപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷാജി. കെ എസ് പറഞ്ഞു.
മുവാറ്റുപുഴ മണ്ഡലം സെക്രട്ടറി അൻവർ. ടി. യു ആദ്യക്ഷത വഹിച്ചു.
പരമോന്നത നീതിപീഠം 1991ലെ നിയമത്തിൽ വ്യക്തത വരുത്തി ആരാധനാലയ നിയമത്തിന്റെ അന്തസത്ത മുറുകെ പിടിക്കുകയും 1947മുതൽ നിലനിൽക്കുന്ന സ്റ്റാറ്റസ്കോ നില നിർത്താൻ രാജ്യത്തെ മതേതര സമൂഹം ഒറ്റ ക്കെട്ടായി രംഗത്തിറങ്ങണമെന്നും സംഗമത്തിൽ സംസാരിച്ച വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ പറഞ്ഞു. ഹാഷിം ടി എം (മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ), ശിഹാബ് കീച്ചേരി (S D P I. മുവാറ്റുപുഴ മണ്ഡലം വൈസ് പ്രസിഡന്റ് ), അലി മേപ്പാട്ട് (INL. ജില്ലാ ട്രഷറർ ), പി.എ.കബീർ (KVVES പെഴക്കാപ്പിള്ളി യൂണിറ്റ് പ്രസിഡണ്ട് ), ഷാജു. ടി. ആർ (സെക്രട്ടറി ആസാദ് പബ്ലിക് ലൈബ്രറി പെഴക്കാപ്പിള്ളി ), പി സി മത്തായി (KVVES, സെക്രട്ടറി )തുടങ്ങിയവർ സംസാരിച്ചു നാസർ. ടി എ. സ്വാഗതവും നാസർ ഹമീദ് നന്ദിയും പറഞ്ഞു.
Comments
0 comment