മൂവാറ്റുപുഴ : ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബിജു തോട്ടുപുറം തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ ധാരണ പ്രകാരം സാബു പൊതുർ രാജിവെച്ച ഒഴിവിലേക്കാണ് രണ്ടാം വാർഡ് മെമ്പർ ബിജു തോട്ടുപുറം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്
. ഇന്ന് രാവിലെ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബിജു തോട്ടുപുറം പഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു. പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു സത്യവാചകം ചൊല്ലുക്കൊടുത്തു. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിന് 10, എൽഡിഎഫിന് 3 എന്നിങ്ങ നെയാണ് കക്ഷിനില.
Comments
0 comment