മൂവാറ്റുപുഴ:
ആരക്കുഴ പഞ്ചായത്തിലെ നികുതി പിരിവിൻ്റെ സമയപരിധി 2024 സെപ്തംബർ 30 ന് പകരം 2025 മാർച്ച് 31 വരെ നീട്ടാനുള്ള പഞ്ചായത്തിൻ്റെ തീരുമാനത്തെ ആം ആദ്മി പാർട്ടി ആരക്കുഴ പഞ്ചായത്ത് കമ്മിറ്റി ശക്തമായി എതിർത്തു.ഈ മാറ്റം ജനങ്ങൾക്ക് അനാവശ്യ ബാധ്യതയും നികുതി ആസൂത്രണം തടസപ്പെടുകയും ചെയ്യുമെന്ന് പാർട്ടി ഔദ്യോഗികമായി ചൂണ്ടികാട്ടി. പഞ്ചായത്തിൻ്റെ ഈ തീരുമാനം പുന:പരിശോധിക്കണമെന്നും ഈ വർഷം സെപ്തംബർ 30 തന്നെ യഥാർത്ഥ സമയപരിധിയായി തന്നെ കണക്കാക്കണമെന്നുമുള്ള നിർദ്ദേശം പഞ്ചായത്തിനെ ചൂണ്ടികാട്ടി.
Comments
0 comment