2025 പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിന്റെയും, കല്ലൂർക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാലാംവാർഡ് കലൂരിൽ പ്രവർത്തിക്കുന്ന ശാന്തി സദനത്തിലെ 16 ഓളം വരുന്ന ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തി സാന്ത്വന സൗഹൃദ യാത്ര14 ന് നടത്തി.ചടങ്ങിന്റെ ഉദ്ഘടനം ബ്ലോക്ക് ഡിവിഷൻ മെമ്പർ പ്രൊഫ.ജോസ് അഗസ്റ്റിൻ നിർവഹിച്ചു.ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി നിർവഹിച്ചു.തുടർന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിബി ഏ.കെ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ഡെൽസി ലൂക്കാച്ചാൻ , ഷൈനി ജെയിംസ് ,ലാലി സ്റ്റൈബി , പ്രേമലത പി എന്നിവർ ആശംസ അറിയിച്ചു. കല്ലൂർക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മുഹമ്മദ് തൻസിൽ ,ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അരുൺ സോമനാഥ്,അരുൺ എം. ശശി, പാലിയേറ്റീവ് നേഴ്സ് ബിന്ദു രതീഷ് എന്നിവർ നേതൃത്വം വഹിച്ചു.
മൂവാറ്റുപുഴ:
Comments
0 comment