:ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം. എ. ഐ.) കൂത്താട്ടുകുളം ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓർത്തോപീഡിക് ശില്പശാലയുടെ സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു
ശില്പശാലയിലെ അംഗങ്ങൾ ചേർന്ന് എഴുതിയ പുസ്തകത്തിൻ്റെ പ്രകാശനം ശ്രീധരീയം ചീഫ് ഫിസിഷൻ ഡോ. നാരായണൻ നമ്പൂതിരി നിർവഹിച്ചു. നഗരസഭ കൗൺസിലർ പി. ജി. സുനിൽ, ഡോ. സജേഷ് മാത്യു, ഡോ. ബേസിൽ ജോണി, ഡോ. ജാസ്മിൻ സാം, ഡോ. അഞ്ജലി ശ്രീകാന്ത് ,ശ്രീരാജ് കെ. ദാമോദർ ,ഡോ ആർ . രേഷ്മ , ഡോ. പി.സ്വാതി എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 പേർക്ക് ആയി ശ്രീധരീയം ആയുർവേദ ഗവേഷണ കേന്ദ്രത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.
ആയുർവേദ അസ്ഥിരോഗ വിദഗ്ധൻ ഡോ. ജിക്കു എലിയാസ് ബെന്നി ശില്പശാലക്ക് നേതൃത്വം നൽകി.
Comments
0 comment