menu
അർബൻ അഗ്ളോമറേഷൻ ഫണ്ടും, MOU CFC ഗ്രാൻറും അനുവദിക്കണമെന്നാവശ്യപെട്ട് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ: MB രജേഷിന് നിവേദനം നൽകി.
അർബൻ അഗ്ളോമറേഷൻ ഫണ്ടും, MOU CFC ഗ്രാൻറും അനുവദിക്കണമെന്നാവശ്യപെട്ട് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ: MB രജേഷിന് നിവേദനം നൽകി.
0
199
views
മുവാറ്റുപുഴ നഗരസഭ വാർഡ് 16-ലെ മണ്ണാൻകടവ് തോട്ടിലേക്ക് അനധികൃതമായി മലിനജലം ഒഴുക്കുകയും ക്രമേണ ഇത് കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റി വെള്ളംശേഖരിക്കുന്ന മുവാറ്റുപുഴയാറിലെ പോയിൻറിൽ എത്തുകയും ചെയ്യുന്നു.തോടിനിരുവശ ങ്ങളിലും ,അടിയിലും കോൺക്രീറ്റ് ലൈനിംഗുകൾ നൽകുകയും ഭൂഗർഭനീരുറവയുടെ സുഗമമായ ഒഴുക്ക് അനുവദിക്കുന്നതിന് ലൈനിംഗിലുടനീളം PVC വീപ്പ് ഹോളുകൾ നൽകുകയും ചെയ്യുന്നത് വഴി

സമീപപ്രദേശങ്ങളിലേയും മറ്റു മുഴുവൻ വെള്ളത്തിന്റെയും ഒഴുക്ക് സുഗമമാവുകയും ചെയ്യുന്നു. ലൈനിംഗ് ചെയ്യുന്നതിലൂടെ വീടുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും അനധികൃതമായി മലിന്യം പുറന്തള്ളുന്നത് തടയുന്നതിനും എളുപ്പത്തിൽ കണ്ടെത്തുന്നതിനും സാധിക്കുന്നു.ഈ പുഴയ്ക്ക് പരിസര പ്രദേശത്തായി ജീവിക്കുന്നഎല്ലാ ആളുകളും,മാത്രമല്ല മനുഷ്യേതര ജീവജാലങ്ങളും കുടിവെള്ളമടക്കമുള്ള എല്ലാ പ്രാഥമിക ആവശ്യങ്ങളും നിർവ്വഹിക്കപ്പെടുന്നത് ഈ പുഴയിൽ നിന്നുംശേഖരിക്കുന്ന ജലം ഉപയോഗിച്ച് കൊണ്ടാണ്. മാത്രമല്ല ഭൂഗർഭ ജലസ്ത്രോതസ് അടക്കം പുഴയ്ക്ക് പരിസരപ്രദേശത്തുള്ളഎല്ലാ കാണറുകളിലേയും മറ്റു കുടിവെള്ള സ്രോതസുകളിലെയും വെള്ളം ഇത് മൂലം മലിനമാകാൻ കാരണമാകുന്നു.

        പ്രസ്തുത തോടിന്റെ നവീകരണവുമായി ബന്ധപെട്ട് ഫണ്ട് ലഭിക്കുന്നതിനും നഗരവാസികളുടെജീവിതനിലവാരമുയർത്തി പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വരദാനമായ ജലവിഭവം എന്നെന്നും ശുദ്ധിയോടെ സംരക്ഷിക്കുന്നതിനും വേണ്ടി കൊച്ചി കോൾപ്പുറേഷനും,സമീപ നഗരസഭകൾക്കും ലഭിച്ചുകൊണ്ടിരിക്കുന്ന അർബൻ അഗ്ളോമറേഷൻ ഫണ്ട് മുവാറ്റുപുഴ നഗരസഭയെ ഉൾപെടുത്തി ലഭ്യമാക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും ,MOU 15th -CFC ഗ്രാൻറിൽ കൂടിഉൾപ്പെടുത്തി അടിസ്ഥാനസൗകര്യ വികസനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും ബഹു:തദ്ദേശസ്വയംഭരണ വകുപ്പ്  മന്ത്രി ശ്രീ:  MB രജേഷ് അവർകളോട് ആവശ്യപെട്ട് ഇന്ന് നിവേദനം നൽകി.

     

      

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations