menu
അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായി വീട്ടിലെത്താം; മാതൃയാനം പദ്ധതിക്ക് ഇടുക്കിയിൽ തുടക്കമായി
അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായി വീട്ടിലെത്താം; മാതൃയാനം പദ്ധതിക്ക് ഇടുക്കിയിൽ തുടക്കമായി
0
331
views
ചെറുതോണി: പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് അമ്മക്കും കുഞ്ഞിനും വീടുകളിലേക്ക് സൗജന്യയാത്രാ സൗകര്യമൊരുക്കുന്ന മാതൃയാനം പദ്ധതിക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റില്‍ നടന്ന ചടങ്ങിൽ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മാതൃയാനം പദ്ധതിയുടെ നാല് വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ അമ്മയും കുഞ്ഞും പദ്ധതിയുടെ ഭാഗമായാണ് മാതൃയാനം പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. പദ്ധതി അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവം നടക്കുന്ന അമ്മമാര്‍ക്ക് ഡിസ്ചാര്‍ജ് സമയത്ത് വീട്ടില്‍ എത്തുന്നതിനുള്ള വാഹന സൗകര്യം സൗജന്യമായി ഏര്‍പ്പെടുത്തും.

 ജില്ലയില്‍ ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളിലും നെടുങ്കണ്ടം, അടിമാലി താലൂക്കാശുപത്രികളിലുമാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കുന്നത്. 

19 ലക്ഷം രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷം മാതൃയാനം പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ്. എല്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ്.കെ. ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.സിബി ജോര്‍ജ്, മാസ്മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി, ടെക്നിക്കൽ അസിസ്റ്റന്റ് ഷാജി കെഎം, കൺസൾട്ടന്റ് ജിജിൽ മാത്യു, തുടങ്ങിയവര്‍ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations