menu
അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) പ്രോജക്ട് കൺവെൻഷൻ നടന്നു.
അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) പ്രോജക്ട് കൺവെൻഷൻ നടന്നു.
0
156
views
കോതമംഗലം : അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി ഐ ടി യു) പ്രോജക്ട് കൺവെൻഷൻ നടന്നു.ടി എം മീതിയൻ സ്മാരക മന്ദിരത്തിൽ വച്ച് നടന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഷോളി പി എ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ റഷീദ സലീം, സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ രതിക കെ കെ, റോസിലി സി പി, സി ഐ ടി യു ഏരിയ സെക്രട്ടറി സി പി എസ് ബാലൻ, സിജി ആന്റണി എന്നിവർ പങ്കെടുത്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ഷീല അജയൻ സ്വാഗതവും സിജി കെ പി നന്ദിയും പ്രകാശിപ്പിച്ചു.ഭാരവാഹികളായി ഷോളി പി എ പ്രസിഡന്റ്‌ , വൈസ് പ്രസിഡന്റുമാരായി സിജി ആന്റണി, സിജി ജോയി, സെക്രട്ടറിയായി ഷീല അജയൻ, ജോയിന്റ് സെക്രട്ടറിമാരായി സിജി കെ പി, ലത വർമ്മ, ട്രഷററായി ലില്ലി എൽദോസ് എന്നിവരെ തിരഞ്ഞെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations