സ്വന്തം ലേഖകൻ -തിരുവനന്തപുരം: മാർച്ച് 8 അന്തരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ സ്വീപിൻ്റെയും (SVEEP) കനൽ ഇന്നോവ ഷ ൻ സിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മൈ വോട്ട് മൈ പ്രൈഡ്- ക്യാമ്പയിനും വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു
കനകക്കുന്നിൽ നടന്ന പരിപാടി ജില്ലാ കലക്ടർ ജേറോമിക് ജോർജ് ഉത്ഘാടനം ചെയ്തു.വനിതാ ദിനാശംസകൾ നേർന്ന കലക്ടർ വോട്ടു ചെയ്യുന്നതിനുള്ള സൂപ്പർ പവർ എല്ലാവരും വിനിയോഗിക്കണമെന്ന് പറഞ്ഞു.ചടങ്ങിൽ ജില്ലയിനം കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത വിവിധ കലാപരിപാടികൾ അരങ്ങേറി.തിരുവനന്തപുരം സ്വീപ് നോഡൽ ഓഫീസറും അസി. കലക്ടറുമായ അഖിൽ വി.മേനോൻ മുഖ്യ സാന്നിദ്ധ്യം വഹിച്ചു.
Comments
0 comment