menu
അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ അറസ്റ്റിൽ.
അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ അറസ്റ്റിൽ.
0
168
views
കൂത്താട്ടുകുളം: അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ അറസ്റ്റിൽ. കോഴിക്കോട് ഫറൂക്ക് കക്കാട്ട് പറമ്പിൽ വീട്ടിൽ അബ്ദുൾ സലാം (35), തൃശൂർ ചാവക്കാട് അമ്പലംവീട്ടിൽ മുഹമ്മദ് ഷഫീക്ക് (23), പാലക്കാട് പട്ടാമ്പിതിരുമറ്റംകോട് കറുകപൂത്തൂർ നാലകത്ത് വീട്ടിൽ ഹസൈനാർ (38), പാലക്കാട് ലക്കിടി തെക്കു മംഗലം പുളിക്കോട്ടിൽ വീട്ടിൽ സക്കീർ (52) എന്നിവരെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്

   കഴിഞ്ഞ 12 ന് കൂത്താട്ടുകുളം ആറ്റൂർ മണ്ണത്തൂർ കവലഭാഗത്ത് എം.സി റോഡിന് ചേർന്നുള്ള വട്ടക്കാവിൽ ബാബുവിന്റെ പറമ്പിൽ  ടിപ്പർ ലോറി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക പോലീസ് ടീം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ലോറി പാലക്കാട് ഭാഗത്ത് എത്തിയിട്ടുണ്ടെന്ന് മനസിലായി. തുടർന്ന് അന്വേഷണ സംഘം പാലക്കാട് ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ കൂത്താട്ടുകുളത്തെത്തിയാണ് ലോറി കവർന്ന് കടന്നു കളഞ്ഞത്. അബ്ദുൾ സലാം 15 മോഷണക്കേസിലും ഒരുകഞ്ചാവ് കേസിലും പ്രതിയാണ്. മുഹമ്മദ് ഷഫീക്കിനെതിരെ കൊലപാതകം, വധശ്രമം എന്നിവക്കെതിരെ കേസുകൾ നിലവിലുണ്ട്. അന്ധ്രയിൽ നിന്നും 127 കിലോഗ്രാം കഞ്ചാവ് കൊണ്ടുവന്ന് വിപണനം നടത്തിയതിന് മഞ്ചേരി പോലീസ് സ്റ്റേഷനിലുൾപ്പടെ നിരവധി കേസിൽ പ്രതിയാണ് അസൈനാർ. അടിപിടിക്കേസിലെ പ്രതിയാണ് സക്കീർ. പുത്തൻകുരിശ് ഡി വൈ എസ് പി നിഷാദ് മോൻ, കൂത്താട്ടുകുളം ഇൻസ്പെക്ടർ വിൻസന്റ് ജോസഫ് , എസ്.ഐ മാരായ ശിവപ്രസാദ്, ശശിധരൻ , ശാന്തകുമാർ, ബിജു ജോൺ സീനിയർ സി പി ഒ മാരായ പി.കെ മനോജ്, ആർ.രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations