
മൂവാറ്റുപുഴ:
ഒരുമിച്ച് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിലായി. കാവുംങ്കര മാർക്കറ്റ് ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി നൂർ ആലം സർക്കാർ (24) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വെള്ളൂർകുന്നം മാർക്കറ്റ് ഭാഗത്ത് ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. പരാതിക്കാരനായ അന്നോവർ സർദാർ കിടന്നുറങ്ങിയ പായയിൽ നിന്നും ഇയാളെ തള്ളി മാറ്റിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ ആയിരുന്നു ആക്രമണം. സബ് ഇൻസ്പെക്ടർ വിഷ്ണു രാജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments
0 comment